---
title: "മാരകമയക്കുമരുന്നുമായി മട്ടന്നൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ"
english_title: "Youth from Mattanur arrested with deadly drugs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149938/Youth from Mattanur arrested with deadly drugs"
published_at: "2023-09-30T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517ae4061961_Untitled-3_copy.jpg"
keywords: []
---

# മാരകമയക്കുമരുന്നുമായി മട്ടന്നൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

> **Lead Summary:** മാരകമയക്കുമരുന്നുമായി മട്ടന്നൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

## Article Content

മാരകമയക്കുമരുന്നുമായി മട്ടന്നൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കണ്ണൂർ എക്സൈസും, എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധ നയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവിനെ പിടികൂടി.

കൂട്ടുപുഴ എക്സസൈസ് ചെക്കുപോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മട്ടന്നൂർ ഉളിയിൽ മുല്ലേരിക്കണ്ടി ഹൗസിൽ എം.കെ. ഗഫൂർ (44)ആണ് പിടിയിലായത്.

30.128 ഗ്രാം മെത്താഫിറ്റമിൻ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഉളിയിൽ ഇരിട്ടി ഭാഗങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഗഫൂർ.

കൂട്ടുപുഴ എക്സൈസ് ചെക്കുപോസ്റ്റ് സംഘവും റെയ്ഡിൽ പങ്കാളിയായി. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സി.ഐ. പി.പി ജനാർദനന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇൻസ്പെക്ടർ രാഹുൽരാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ.സി ഷിബു, എ. അസീസ്, ടി. ഖാലിദ്, സി. പങ്കജാക്ഷൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. ഷാൻ, കെ. സരിൻരാജ്, കെ.വി സന്തോഷ്, ഡ്രൈവർ എം. സോൾദേവ് എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149938/Youth from Mattanur arrested with deadly drugs)